ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ പ്രതിനിധികളായ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന ആന്റണി ബ്ലിങ്കന്‍ മന്ത്രിതല ചര്‍ച്ചകളില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വ്യാഴാഴ്ച ആന്റണി ബ്ലിങ്കന്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടും. നവംബര്‍ രണ്ടുമുതല്‍ പത്തുവരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇസ്രയേല്‍, ജോര്‍ദാന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇന്ത്യയില്‍ എത്തുക. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളും ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശന പട്ടികയിലുണ്ട്. നവംബര്‍ രണ്ടിന് അമേരിക്കയില്‍ നിന്ന് പുറപ്പെടുന്ന സ്റ്റേറ്റ് സെക്രട്ടറി ആദ്യം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കാണ് പോകുന്നത്.