വന്‍ മാറ്റങ്ങളോടെ ഐഫോണ്‍ 15 സീരീസ് എത്തി;  പ്രോ മാക്സിന് 1,59,900 രൂപ

ഐഫോണ്‍ 15 ശ്രേണിയില്‍ ഉള്‍പ്പെട്ട പുതുനിര ഫോണുകള്‍, ആപ്പിള്‍ വാച്ച് സീരിസ് 9 എന്നിവ ആപ്പിള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 15 പ്രോ മാക്സിന് 159900 രൂപയാണ് ഇന്ത്യയിലെ വില.

നിരവധി മാറ്റങ്ങളോടെയാണ് ഐഫോണ്‍ പുറത്തിറക്കിയതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ മോഡലില്‍ പ്രൈമറി ക്യാമറ റെസല്യൂഷന്‍ 12 എംപിയില്‍ നിന്ന് 48 എംപിയായി ഉയർത്തിയിട്ടുണ്ട്. ഈ ഡിവൈസുകളുടെ ശക്തി ഘടകമായി പ്രവര്‍ത്തിക്കുന്നത് എ16 ചിപ് സെറ്റായിരിക്കും. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത പ്രോ മോഡലുകളിലും ഇവ ഉപയോഗിച്ചിരുന്നു. കൂടാതെ നോണ്‍-പ്രോ, പ്രോ മോഡലുകള്‍ യുഎസ്ബി ടൈപ്പ് -സി പോര്‍ട്ടുകളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ 15, 15 പ്ലസ് ഫോണുകളില്‍ യഥാക്രമം 6.1 ഇഞ്ച് 6.7 ഇഞ്ച് ഡിസ്‌പ്ലേകള്‍ ആണുള്ളത്. സൂപ്പര്‍ റെറ്റിന എ്ക്‌സ്ഡിആര്‍ ഡിസ്‌പ്ലേയില്‍ 1600 നിറ്റ്‌സ് എച്ച്ഡിആര്‍ ബ്രൈറ്റ്‌നെസ് ഉണ്ട്. വെയിലുള്ള സ്ഥലങ്ങളില്‍ പരമാവധി 2000 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ലഭിക്കും.

പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം സെപ്റ്റംബര്‍ 22 മുതലാണ് വിതരണം ആരംഭിക്കുക.

ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ത്യയിലെ വില ഇപ്രകാരമാണ്:

iPhone 15 – 79,900 രൂപ iPhone 15 Plus – 89,900 രൂപ iPhone 15 Pro – 1,34,900 രൂപ iPhone 15 Pro Max – 1,59,900 രൂപ