
മനാമ: ഗാസയിലെ ഇസ്രയേൽ അധിനിവേശ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര അറബ് ഉച്ചകോടി ശനിയാഴ്ച റിയാദിൽ ചേരും. അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ സെഷനിൽ 22 അറബ് രാജ്യങ്ങളുടെ നേതാക്കൾ പങ്കെടുക്കും.
യോഗത്തിന്റെ തയ്യാറെടുപ്പുകൾ വ്യാഴാഴ്ച റിയാദിൽ യോഗം ചേർന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വിലയിരുത്തി. ഞായറാഴ്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒഐസി) രാജ്യങ്ങളുടെ അസാധാരണ യോഗവും ചേരും. ഒക്ടോബർ 18ന് ഈജിപ്തിൽ ചേർന്ന വിദേശകാര്യ മന്ത്രിതല ഒഐസി യോഗം അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു.
Arab, Muslim Leaders Meet in Riyadh to Stop Gaza Escalation