ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; കരസേന മേധാവി ഇന്നു പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും

ശ്രീനഗര്‍ : കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകാഷ്മീരിലേക്ക്. ഇന്നു പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും. ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം.

ജമ്മുവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനും തീവ്രവാദ വിരുദ്ധ ഗ്രിഡ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ രജൗരി സെക്ടറിലെ താനണ്ടിക്ക് സമീപം വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സന്ദര്‍ശനം.

More Stories from this section

family-dental
witywide