
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യത്തിന് സുവര്‍ണ നേട്ടം. ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഒന്‍പതാം സ്വര്‍ണമാണിത്.
ആദ്യ സെറ്റ് കൈവിട്ട ഇന്ത്യന്‍ സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് സ്വര്‍ണം ഉറപ്പിച്ചത്. സ്‌കോര്‍: 2-6, 6-3, 10-4. ആറെണ്ണം ഷൂട്ടിങിലും വനിതാ ക്രിക്കറ്റിലും ഇക്വേസ്ട്രിയനിലുമാണ് മറ്റ് സ്വര്‍ണം. ഒന്‍പത് സ്വര്‍ണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 35ല്‍ എത്തി. പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
Tags: