5000 മീറ്ററില്‍ സ്വര്‍ണ്ണം കൊയ്ത് പരുള്‍ ചൗധരി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കിത് 14ാം സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണ്ണം കൊയ്ത് ഇന്ത്യ. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ഇന്ത്യയ്ക്കിത് പതിനാലാം സ്വര്‍ണ്ണമാണ്. അത്ലറ്റിക്സിലെ മൂന്നാം സ്വര്‍ണത്തോടെയാണ് ഇന്ത്യയുടെ നേട്ടം 14ല്‍ എത്തിയത്. നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പരുള്‍ ചൗധരി വെള്ളി നേടിയിരുന്നു.

ഇതിനു പിന്നാലെയാണ് 5000ത്തിലെ സുവര്‍ണ നേട്ടം. 15.14.75 സെക്കന്‍ഡിലാണ് വനിതകളുടെ 5000 മീറ്ററില്‍ ചൗധരി ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 64ല്‍ എത്തി. 14 സ്വര്‍ണം, 24 വെള്ളി, 26 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.

More Stories from this section

family-dental
witywide