‘ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രര്‍’; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിനു പിന്നാലെ മാപ്പു പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമര്‍ശം വന്‍ വിവാദമായതോടെയാണ് ഹിമന്ത ബിശ്വ ശര്‍മ മാപ്പു പറഞ്ഞ് തടിയൂരിയത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് വിവാദ ഭാഗമുള്ളത്.

ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. കൃഷി, പശുവളര്‍ത്തല്‍, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണെന്നും വീഡിയോയില്‍ പറയുന്നു. ഡിസംബര്‍ 26 നാണ് എക്സില്‍ വീഡിയോ പങ്കുവെച്ചത്. ഭഗവത് ഗീതയുടെ 18ാം അധ്യായത്തിലെ സന്യാസ് ജോഗിലെ 44ാം ശ്ലോകം ഉദ്ധരിച്ചായിരുന്നു വിവാദ പരാമര്‍ശം.

എന്നാല്‍ വീഡിയോയ്ക്ക് പിന്നാലെ കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ശര്‍മ്മ മാപ്പു പറഞ്ഞു. ഭഗവത്ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്നും അസമിലേത് ജാതിരഹിത സമൂഹമാണെന്നും തിരുത്തിപ്പറയുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഹിമന്ത ബിശ്വ ശര്‍മയ്ക്കും ബിജെപിയ്ക്കുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

More Stories from this section

family-dental
witywide