മിസോറമിലും ഛത്തീസ്ഗഡിലും ഇന്ന് നിയമസഭ വോട്ടെടുപ്പ്

ന്യൂഡൽഹി; 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. മിസോറം നിയമസഭയിലെ 40 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഛത്തീസ്ഗഡിൽ ആദ്യഘട്ടമായി 20 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 70 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 17ന് നടക്കും. മധ്യപ്രദേശിൽ 17നും രാജസ്ഥാനിൽ 25നും തെലങ്കാനയിൽ 30നുമാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ ഡിസംബർ 3നാണ്.

പോളിങ് ഒരുക്കങ്ങൾക്കിടെ ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ 2 പോളിങ് ഉദ്യോഗസ്ഥർക്കും ഒരു ബിഎസ്എഫ് ജവാനും സ്ഫോടനത്തിൽ പരുക്കേറ്റു. മാവോയിസ്റ്റ് മേഖലയാണിത്. 3 ദിവസം മുമ്പ് ബിജെപി നേതാവ് രത്തൻ ദുബെ നാരായൺപൂർ ജില്ലയിലെ കൌശൽനഗറിൽ കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ബസ്തർ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 120 നേതാക്കൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മിസോറമിലെ 8.5 ലക്ഷം ആളുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. കലാപബാധിത മണിപ്പൂരിനു തൊട്ടടത്തുള്ള സംസ്ഥാനമാണ് മിസോറം. മ്യാൻമറുമായും ബംഗ്ലദേശുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനം എന്ന പ്രത്യേകതകൂടിയുണ്ട്. അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Assembly elections in 5 states kicks off today, Mizoram and Chhattisgarh go to polls today

More Stories from this section

family-dental
witywide