വെനിസ്: ഇറ്റലിയില്‍ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. വെനീസില്‍ നിന്ന് മാര്‍ഗേരയിലേക്ക് പോകുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് മറിയുകയായിരുന്നു. പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് വൈദ്യുതി ലൈനില്‍ തട്ടിയാണ് തീപിടുത്തം ഉണ്ടായത്.
ബസില്‍ മീഥൈന്‍ ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഡ്രൈവർക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.