ആദിവാസി കലാകാരന്മാരെ പ്രദര്‍ശനവസ്തുവാക്കിയിട്ടില്ല, ആരോപണം കേരളീയത്തിൻ്റെ ശോഭ കെടുത്താനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയത്തില്‍ ആദിവാസി കലാകാരന്മാരെ പ്രദര്‍ശനവസ്തുവാക്കിയെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നും അവിടെയുണ്ടായിരുന്ന ആളുകൾ അവരുടെ പൂർവിക മാതൃകയിൽ അനുഷ്ഠാന കലകൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

“അന്നത്തെ കലയേയും വേഷവിധാനത്തേയും ആസ്പദമാക്കിയാണ് കല അവതരിപ്പിക്കുക. അതാണ് ഇവിടെ സംഭവിച്ചത് അതിൽ സാധാരണ ഗതിയിൽ ഒരു തെറ്റും കാണാൻ കഴിയില്ല. ഗുരുമൂപ്പന്മാരെ സന്ദർശിച്ച് നിർമാണരീതി മനസിലാക്കിയാണ് കുടിലുകള്‍ നിർമ്മിച്ചത്. കലാ പ്രകടനത്തിന് ശേഷം കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദർശനവസ്തുവെന്ന രീതിയില്‍ പ്രചരിച്ചത്. കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നില്‍,” മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ-സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി വീണ്ടും വിമർശനം ഉന്നയിച്ചു. ‘ഗവർണർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന നിലപാടാണ്. ഗവർണറുടെ ഇപ്പോഴത്തെ നിലപാട് ദൗർഭാഗ്യകരമാണ്, അദ്ദേഹം ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. ഗവർണർക്ക് പല ലക്ഷ്യങ്ങൾ ഉണ്ടാകാം. വ്യക്തിപരമായ പല അജണ്ടകളും ഉണ്ടാകാം,” പിണറായി വിജയന്‍ ആരോപിച്ചു.

പലസ്തീൻ വിഷയത്തിൽ എല്ലാവരും പലസ്തീനൊപ്പം നീക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ചരിത്രപരമായി രാജ്യത്തിന്റെ നിലപാട് അതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചില ഭരണാധികാരികൾ വന്നപ്പോൾ ഈ രീതി മാറി. ക്ഷണിച്ചാൽ വരുമെന്ന് പ്രമുഖ നേതാവ് പറഞ്ഞതിനാലാണ് സിപിഎം നടത്തുന്ന പലസ്തീൻ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതെന്നും അല്ലാതെ സിപിഎമ്മിന് ഒരു വ്യാമോഹവുമില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗില്ലെങ്കിൽ യുഡിഎഫ് ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ലീഗ് നടത്തിയ പലസ്തീൻ അനുകൂല റാലിയെ അഭിനന്ദിക്കുകയും ചെയ്തു. നരസിംഹറാവു സർക്കാറിന്റെ കാലഘട്ടത്തിലാണ് പലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇന്ത്യ മാറിയത്. അമേരിക്കൻ സാമ്രാജിത്വത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി

Attempt to diminish the success of Keraleeyam says CM on Adivasi ‘exhibit’ controversy

More Stories from this section

family-dental
witywide