നാഗ്പുർ: അയോധ്യ രാമക്ഷേത്രത്തിൽ ജനുവരി 22ന് രാംലല്ല പ്രതിഷ്ഠ നടക്കുമെന്ന് ആർ എസ്എസ് മേധാവി മോഹൻ ഭാഗവത്. മഹാനവമി ദിനത്തിൽ നാഗ്പൂരിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇത് അറിയച്ചത് . അന്നേ ദിവസം ഇന്ത്യ മുഴുവനും ക്ഷേത്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ച് പ്രതിഷ്ഠാദിനം ആഘോഷപൂർണമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷ്ഠാ ചടങ്ങുകൾക്കായി ശ്രീ രാമ ജന്മഭൂമി തീർഥ ട്രസ്റ്റ് ആദ്യം ക്ഷണിക്കുക പ്രധാമനന്ത്രി നരേന്ദ്ര മോദിയെയാണ്. ജനുവരി 14 മകര സംക്രാന്തി ദിവസം മുതൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. 24 നു നടക്കുന്ന രാം ലല്ല പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പ് 10 ദിവസം പ്രത്യേക പൂജകളും പ്രാർഥനകളുമുണ്ടാകും.
തിരഞ്ഞെടുപ്പാണ് വരുന്നതന്നും എല്ലാവരും സമാധാനമായി ചിന്തിച്ച് വോട്ട് ചെയ്യണെന്നും ആർഎസ്എസ് തലവൻ പറഞ്ഞു. “ആരാണ് നന്മ ചെയ്തത്, ആരാണ് നല്ല പ്രവൃത്തികൾ ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ.. നിങ്ങൾ തന്നെ അനുഭവിച്ചറിഞ്ഞതല്ലേ എല്ലാം. നല്ലവർക്ക് വോട്ട് ചെയ്യുക..” അദ്ദേഹം ആഹ്വാനം ചെയ്തു.
Ayodhya Ram Temple consecration on January 22 Says RSS Chief