ബാല്‍ട്ടിമോറിലെ ടെക് സിഇഒയുടെ കൊലയാളിയെ പൊലീസ് പിടികൂടി.

വാഷിംഗ്ടണ്‍: ബാല്‍ട്ടിമോറിലെ വ്യവസായിക ലോകത്ത് വലിയ നടുക്കമായിരുന്നു യുവ സംരംഭക പാവ ലാപ്പെറെയുടെ കൊലപാതകം. 26 കാരിയായ ടെക് സി.ഇ.ഒയെ തിങ്കളാഴ്ചയാണ് മൗണ്ട് വെര്‍ണോണിലെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയിൽ മൂർച്ചയുള്ള ആയുധത്തിന്റെ അടയാളങ്ങളുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ജെയ്‌സൺ ഡീൻ ബില്ലിംഗ്‌സ്‌ലി 32 കാരനാണ് പ്രതി എന്ന് സംശയിക്കുന്നതായി പൊലീസ് അരിയിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തെളിവുകള്‍ കിട്ടിയത്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ജെയ്സണനെ ബാള്‍ട്ടിമോര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തിവിട്ടിട്ടില്ല. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.

യുവ ടെക് സംരംഭകയുടെ കൊലപാതകം വലിയ ഞെട്ടലാണ് ബാല്‍ട്ടിമോറിയെ വ്യവസായ ലോകത്ത് ഉണ്ടാക്കിയത്. ഇതുപോലൊരു ആക്രമണത്തിന് ഇരുപത്തിയാറുകാരിയായ പാവ ലെപ്പേറെ ഇരയായത് എങ്ങനെ എന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. അക്രമിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഒപ്പം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന ആവശ്യവും ഉയരുന്നു.

Baltimore murder suspect arrested