ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ഇരുപത് പേര്‍ മരിച്ചു, നൂറിലേറെ പേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപത് പേര്‍ മരിച്ചു. നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റു. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫയര്‍ ഫോഴ്സ് അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്മെന്റുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അപകട കാരണം വ്യക്തമല്ല.

More Stories from this section

family-dental
witywide