ലൈവ് ആണെന്ന് അറിയാതെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി ബിബിസി അവതാരക; വിവാദമായി വിഡിയോ

ലണ്ടന്‍: ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ ഖേദപ്രകടനം നടത്തി അവതാരക. ബിബിസിയിലെ വാര്‍ത്താ അവതാരകയായ മറിയം മൊഷിരിയാണ് വിവാദത്തിലിടം പിടിച്ചത്. ആദ്യം തമാശ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ പിന്നീട് വിവാദമാകുകയായിരുന്നു. മാധ്യമ സ്ഥാപനത്തിന്റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ മറിയം ഖേദപ്രകടനം നടത്തി.

”ഗാലറിയിലെ ടീമുമായി തമാശ പറയുകയായിരുന്നു. ലൈവ് തുടങ്ങുന്നതിന് മുമ്പ് ഡയറക്ടര്‍ 10 മുതല്‍ 0 വരെ എണ്ണുന്നത് പോലെ ഞാന്‍ നടിച്ചു. നമ്പര്‍ കാണിക്കാനാണ് വിരലുകള്‍ ഉയര്‍ത്തിയത്. അങ്ങനെ 10 മുതല്‍ ഒന്ന് വരെ വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്ന് എത്തിയപ്പോള്‍ തമാശയായാണ് അങ്ങനെ വിരല്‍ കാണിച്ചത്. ഇത് ക്യാമറയില്‍ വരുന്നത് അറിഞ്ഞിരുന്നില്ല. ടീമുമായുള്ള ഒരു സ്വകാര്യ തമാശയായിരുന്നു. അത് സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ഖേദിക്കുന്നു. ഞാന്‍ ആരെയെങ്കിലും വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു” മറിയം എക്‌സില്‍ കുറിച്ചു.

bbc-anchor-shows-middle-finger-on-live-broadcast-video-viral-and-apology

More Stories from this section

family-dental
witywide