അയര്‍ലന്‍ഡില്‍ ഒരു ലക്ഷം യൂറോയുടെ പിഎച്ച്ഡി ഫെല്ലോഷിപ്പ് നേടി മലയാളിയായ ബെന്‍സന്‍ ജേക്കബ്

ഡബ്ലിന്‍: 2023 ലെ ഐറിഷ് റിസര്‍ച്ച് റിസര്‍ച്ച് കൗണ്‍സില്‍ നല്‍കുന്ന പിഎച്ച്ഡി ഫെലോഷിപ്പിന് അയര്‍ലന്‍ഡ് മലയാളി ബെന്‍സണ്‍ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗവേക്ഷകരെ അവരുടെ തൊഴില്‍ അടിസ്ഥാനമാക്കിയുള്ളതും ജോലി ചെയ്യുന്നതുമായ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് ഗവേഷണം നടത്തുവാന്‍ അവസരം ഒരുക്കുന്നതാണ് ഐറിഷ് റിസര്‍ച്ച് കൗണ്‍സില്‍ ഫെല്ലോഷിപ്പ്.

ഒരു ലക്ഷത്തിലേറെ യൂറോയാണ് ബെന്‍സണിന് ഫെലോഷിപ്പായി ലഭിക്കുക. അയര്‍ലന്‍ഡിലെ ഉന്നത വിദ്യാഭ്യാസം, സയന്‍സ്, റിസര്‍ച്ച് എന്നിവയുടെ ചുമതലയുള്ള മിനിസ്റ്റര്‍ സൈമണ്‍ ഹാരിസാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്. ആന്റിമൈക്രോബയല്‍ സ്റ്റുവേര്‍ഡ്ഷിപ്പ്, ബൂമോണ്ട് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഗവേഷണത്തിനാണ് ഫെലോഷിപ്പ്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനില്‍ റിസര്‍ച്ച് കോര്‍ഡിനേറ്ററായി ജോലി ചെയ്യുക ആണിപ്പോള്‍.

ബെന്‍സണ്‍ ജേക്കബ് ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കരുവഞ്ചാലില്‍ ചെത്തിപ്പുഴ കുടുംബാംഗമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിങ് ബിരുദ പഠനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനില്‍ നിന്നും പബളിക്ക് ഹെല്‍ത്തിലും ക്ലിനിക്കല്‍ റിസര്‍ച്ചിലും മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയിട്ടുണ്ട്. ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന അനു ആണ് ഭാര്യ.

More Stories from this section

family-dental
witywide