ഗാസയിലെ യുദ്ധത്തിൽ പ്രതിഷേധിച്ച് ബെത്‌ലഹേം പള്ളികൾ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി

ബെത്ലഹേം: ഗാസയിലെ യുദ്ധത്തിൽ പ്രതിഷേധിച്ച് ഈ വർഷത്തെ എല്ലാ ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കാൻ ബെത്‌ലഹേമിലെ പ്രധാന പള്ളികൾ സമ്മതിച്ചു. യേശുക്രിസ്തുവിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന പലസ്തീൻ നഗരത്തിൽ മതപരമായ ചടങ്ങുകൾ മാത്രമേ നടത്തൂ.

ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ജറുസലേമിലെ ക്രിസ്ത്യൻ സഭാ നേതാക്കൾ നവംബർ 10 ന് അറിയിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടവർ, മുറിവേറ്റവർ, വീടും ജോലിയും നഷ്‌ടപ്പെട്ടവർ സാമ്പത്തിക പ്രതിസന്ധിയിലായവർ, ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ എന്നിവരെ ഓർത്താണ് തീരുമാനമെന്ന് സഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

“മാനുഷികമായ പരിഗണന മുൻ നിർത്തി വെടിനിർത്തലിനും അക്രമം അവസാനിപ്പിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്കിടയിലും, യുദ്ധം തുടരുകയാണ് ചെയ്യുന്നത്.”

കുർബാനകളും പ്രാർത്ഥനകളും തുടരും, കാരണം അവ എന്നത്തേക്കാളും ആവശ്യമാണെന്നും ബെത്‌ലഹേമിലെ കത്തോലിക്കാ സഭയിലെ ജോർദാനിയൻ ഫ്രാൻസിസ്‌ക്കൻ ഇടവക പുരോഹിതനായ ഫാദർ റാമി അസക്രി പറഞ്ഞു. ബെത്ലഹേമിൽ ക്രിസ്മസ് ആഘോഷം ഇല്ലെന്നാൽ ലോകത്ത് തന്നെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണ്.

More Stories from this section

family-dental
witywide