കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് ബൈഡന്‍ മാപ്പ് നല്‍കി

വാഷിംഗ്ടണ്‍ : ഫെഡറല്‍ ലാന്‍ഡുകളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും കഞ്ചാവ് ഉപയോഗിച്ചതിനും ലളിതമായി കൈവശം വച്ചതിനും ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളോട് പ്രസിഡന്റ് ജോ ബൈഡന്‍ ക്ഷമിച്ചതായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച പറഞ്ഞു.

2022 ലെ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറപ്പെടുവിച്ചതിന് സമാനമായ പ്രഖ്യാപനമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പും ബൈഡന്‍ നടത്തിയിരിക്കുന്നത്.

”കഞ്ചാവ് ഉപയോഗത്തിനും കൈവശം വയ്ക്കുന്നതിനുമുള്ള ക്രിമിനല്‍ രേഖകള്‍ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവയില്‍ അനാവശ്യമായ തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ബൈഡന്‍ കഞ്ചാവിനോടുള്ളയോടുള്ള ഞങ്ങളുടെ പരാജയപ്പെട്ട സമീപനം നിമിത്തം നിരവധി ജീവിതങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഈ തെറ്റുകള്‍ നമ്മള്‍ തിരുത്തേണ്ട സമയമാണിതെന്നും പറഞ്ഞു.