തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം രജിത് കുമാറിനും മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഡോക്ടര്‍ രജിത് കുമാറിന് കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ രജിത് കുമാറിനെ ആക്രമിച്ചത്. രജിത് കുമാറിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കു കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഒരു ഷൂട്ടിനായാണ് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിലെത്തിയതെന്നും രാവിലെ കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞു. ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കും കടിയേറ്റത് ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ്. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്.

More Stories from this section

family-dental
witywide