‘മാഗ്’ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു ചാലയ്ക്കല്‍; 9 ഇന കര്‍മ്മപരിപാടികളുമായി പ്രകടനപത്രിക

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) 2024 ലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ബിജു ചാലക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ശക്തമായ ഒരു പാനല്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവം. ഡിസംബര്‍ 9 നു മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരള ഹൗസില്‍ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടു പാനലുകള്‍ മാറ്റുരക്കമ്പോള്‍ തിരഞ്ഞെടുപ്പിന് പതിവില്‍ കവിഞ്ഞ ആവേശമാണ്. നിലവില്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) സ്പോര്‍ട്‌സ് കണ്‍വീനര്‍ കൂടിയായ ബിജു ഹൂസ്റ്റണിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്.

നിരവധി വര്‍ഷങ്ങളായി ഹൂസ്റ്റണിലെ കലാ കായിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിജു, ഹൂസ്റ്റണില്‍ ആദ്യമായി പ്രൊഫഷണല്‍ ക്രിക്കറ്റ് കൊണ്ടുവരുന്നതിന് നേതൃത്വം കൊടുക്കുവാന്‍ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറഞ്ഞു ഹൂസ്റ്റണില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മികവുറ്റ നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന പ്രമുഖരുടെ പാനലിനെയാണ് ബിജു ചാലക്കല്‍ അവതരിപ്പിക്കുന്നത്.

9 ഇന കര്‍മ്മപരിപാടികള്‍ ഉള്‍പ്പെടുത്തിയ പ്രകടന പത്രികയുമായാണ് പാനല്‍ ജനമധ്യത്തില്‍ വോട്ടുകള്‍ ചോദിക്കുന്നത്. ഫാമിലി വെല്‍ഫെയര്‍ സ്‌കീം, മാഗിന്റെ സ്വപ്ന പദ്ധതിയായ മള്‍ട്ടിപര്‍പ്പസ് ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനം ജനകീയ പങ്കാളിത്തത്തോടെ, മലയാളി പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി, ആര്‍ട്‌സ് സ്‌പോര്‍ട്‌സ് കമ്മിറ്റികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ടീം വിഭാവന ചെയ്യുന്നത്.

മാഗിന്റെ നിലവിലെ ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ് (ജോമോന്‍) ട്രസ്റ്റി ബോര്‍ഡ് മെമ്പറായി മത്സരിക്കുന്നു. ആന്‍സി ശാമുവേല്‍ (വനിതാ പ്രതിനിധി) സ്‌കീം, ജോണ്‍ വര്‍ഗീസ് (അനില്‍-സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), സജി സൈമണ്‍, ജോസഫ് കൂനാഥന്‍, ജോമോന്‍ വര്‍ക്കി (ജോമോന്‍ ഇടയാടി) ടോം വിരിപ്പന്‍, സക്കി ജോസഫ്, വീട്ടിനാല്‍ ഇടിച്ചാണ്ടി നൈനാന്‍, അലക്‌സ് എം. തെക്കേതില്‍, ടോമി പീറ്റര്‍, രാജന്‍ തോമസ് അങ്ങാടിയില്‍ എന്നിവരടങ്ങുന്ന ശക്തമായ ടീം പാനലിനെ വിജയത്തിലെത്തിക്കുമെന്ന് ബിജു ചാലയ്ക്കല്‍ പറഞ്ഞു.

ജനാധിപത്യരീതിയില്‍ തികച്ചും മാതൃകാപരവും സൗഹാര്‍ദ്ദപൂര്‍ണമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു. മാഗിന് മുന്‍ കാലങ്ങളിലും ഇപ്പോഴും നേതൃത്വം നല്‍കുന്ന ജോഷ്വ ജോര്‍ജ്, പൊന്നു പിള്ള, മാര്‍ട്ടിന്‍ ജോണ്‍, റജി ജോണ്‍,ആന്‍ഡ്രൂസ് ജേക്കബ്, മോന്‍സി കുര്യാക്കോസ്, തോമസ് വൈക്കത്തുശ്ശേരില്‍, തോമസ് എബ്രഹാം എന്നിവരടങ്ങുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കി വരുന്നു.

More Stories from this section

family-dental
witywide