കരുവന്നൂരിലെ തട്ടിപ്പ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖരുടെ അറിവോടെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂട്ടിലാക്കി ശക്തമായ ആരോപണങ്ങളാണ് ബിജെപി ഉയര്‍ത്തുന്നത്. കരുവന്നൂരിലെ തട്ടിപ്പ് മൂടിവെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്ര ആരോപിച്ചു. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെ കുറിച്ചും ബെനാമി ഇടപാടിനെ കുറിച്ചും മറുപടി നല്‍കാതെ ഇത് കേരളമാണ്. ഇവിടെ വേറെ സംസ്കാരമാണ് എന്നൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. ഇ.ഡി അന്വേഷണം തടസ്സപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ സമീപനം കാണുമ്പോള്‍ ഈ തട്ടിപ്പിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പടെയുള്ളവരുടെ പങ്കുണ്ടെന്ന് സംശയമിക്കാമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യവും സുരേന്ദ്രന്‍ ഉയര്‍ത്തുന്നു. കേരളാ ബാങ്കില്‍ നിന്ന് എത്ര കോടികള്‍ കരുവന്നൂരിലേക്ക് മാറ്റിയാലും നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകൊടുക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനുമായി വെള്ളിയാഴ്ച രാവിലെ തൃശൂര്‍ രാമനിലയത്തില്‍ വെച്ചായിരുന്നു എം.കെ.കണ്ണന്‍ കൂടിക്കാഴ്ച നടത്തിയത്. പിണാറി ഞങ്ങളുടെ നേതാവാണ്, കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഇല്ല എന്നൊക്കെയാണ് എം.കെ.കണ്ണന്‍ പ്രതികരിച്ചത്.

കരുവന്നൂര്‍ ബാങ്കിലേക്ക് കേരളാ ബാങ്കില്‍ നിന്ന് 50 കോടി രൂപ അഡ്വാന്‍സായി നല്‍കാനാണ് ആലോചന. അങ്ങനെ നല്‍കിയതുകാണ്ട് യാതൊരു പ്രയോജനവും ഇല്ല. കരുവന്നൂരിനൊപ്പം കേരളാ ബാങ്കും തകരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഏതായാലും കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ ക്രമക്കേടുകള്‍ എന്ന ആരോപണമാണ് ബിജെപി ശക്തമാക്കുന്നത്. അതേസമയം സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപയുടെയും രാഷ്ട്രീയ നീക്കമാണ് ഇ.ഡി അന്വേഷണമെന്നാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മുമൊക്കെ തിരിച്ചടിക്കുന്നത്.

BJP leader K Surendran said that the Chief Ministers involvement in Karuvannur can be suspected

Also Read

More Stories from this section

family-dental
witywide