
ദിസ്പുര്‍: അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഉള്‍ഫ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം.
ഇതിനു മുന്‍പ് രണ്ട് സ്‌ഫോടനങ്ങള്‍ കൂടി സമീപപ്രദേശങ്ങളില്‍ നടന്നിരുന്നു. രണ്ടിന്റേയും ഉത്തരവാദിത്വം ഉള്‍ഫ ഏറ്റെടുത്തിരുന്നു. ടിന്‍സുകിയ ജില്ലയിലെ ദിരാക്കിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചത് നവംബര്‍ 22-നാണ്. ഡിസംബര്‍ 9 ന് ശിവസാഗര്‍ ജില്ലയിലെ ജോയ്‌സാഗറിലെ 149 സിആര്‍പിഎഫില്‍ മറ്റൊരു സ്‌ഫോടനവും ഉണ്ടായി.