
കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (60) ആണ് മരിച്ചത്. അർധരാത്രിയോടെയാ മുനമ്പത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. സിൽവർസ്റ്റാർ എന്ന ബോട്ടിലേക്ക് മറ്റൊരു ബോട്ട് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിൽവർസ്റ്റാർ രണ്ടായി തകർന്നു.
ബോട്ടിലുണ്ടായിരുന്ന ജോസുൾപ്പെടെയുള്ള 8 പേരും വെള്ളത്തിലേക്ക് വീണു. ബാക്കി ഏഴു പേരെയും രക്ഷപെടുത്തി. ഇവർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ജോസിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
boat accident in Munampam, 1 dies