‘അത് ഒരു അപകട മരണമായിരുന്നു’ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് ബോണി കപൂര്‍

ടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അഞ്ച് വർഷങ്ങൾക്കിപ്പുറം ആദ്യമായി തുറന്നുപറഞ്ഞ് ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ.

”സ്‌ക്രീനിൽ നന്നായി കാണപ്പെടാനായി ശ്രീദേവി പലപ്പോഴും പട്ടിണി കിടന്നിരുന്നു. മരണത്തെത്തുടർന്നുള്ള പൊലീസ് അന്വേഷണത്തിലുടനീളം പല ചോദ്യങ്ങളുണ്ടായി. പറയേണ്ട കാര്യങ്ങളെല്ലാം അന്ന് പറഞ്ഞുകഴിഞ്ഞതുകൊണ്ടാണ് പിന്നീട് ഇതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്, ദ് ന്യൂ ഇന്ത്യൻഎക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓൺ സ്ക്രീനിൽ നന്നായി കാണണമെന്നുള്ളതുകൊണ്ട് ശരീരഘടന നിലനിർത്താൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിവാഹശേഷം പല തവണ തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. ലോ ബിപിയാണെന്ന് ഡോക്ടർ എപ്പോഴും പറയുമായിരുന്നുവെന്നുംബോണി കപൂർ പറഞ്ഞു.“അതൊരു സ്വാഭാവിക മരണമല്ല, അപകടമരണമായിരുന്നു. മരണത്തെ തുടർന്നുള്ള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഏകദേശം 48 മണിക്കൂറോളം ഇതേക്കുറിച്ച് തന്നെയാണ് സംസാരിച്ചത്. അത് കാരണമാണ് പിന്നീട് വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചത്. വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദ്ദമുള്ളതിനാലാണ് ഇത്തരത്തിലുള്ള ചോദ്യം ചെയ്യലിലൂടെ കടന്നുപോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി”, അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവി മരിച്ചത്. ദുബായിൽ ഹോട്ടൽ മുറിയിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് മുറിയിലുണ്ടായിരുന്ന ഭർത്താവ് ബോണി കപൂറാണ് മൃതശരീരം ആദ്യം കണ്ടത്. തുടർന്ന് ബോണി കപൂറിന് മരണത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ അന്വേഷത്തിനൊടുവിൽ നിരപരാധിയാണെന്ന് തെളിഞ്ഞു. മകൾ ജാൻവി കപൂർ ഉൾപ്പടെയുള്ളവർ മരണത്തിൽ പ്രതികരിച്ചെങ്കിലും ബോണി കപൂർ ഇതേക്കുറിച്ച് സംസാരിക്കാഞ്ഞത് ഏറെ ചർച്ചയായിരുന്നു.

More Stories from this section

family-dental
witywide