ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡല്‍ ജേതാവും പ്രമുഖ ഗുസ്തി താരങ്ങളുടെ പിന്തുണയോടെയും മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് പരാജയപ്പെടുത്തിയത്. 47-ല്‍ 40 വോട്ടു നേടിയാണ് .
എന്നാൽ താരങ്ങൾ ഇതിനെതിരെ വൻ പ്രതിഷേധവുമായി രംഗത്തു വന്നു. രാജ്യാന്തര മെഡലുകൾ വാരിക്കൂട്ടിയ പല താരങ്ങളും സ്പോർട്സിനോടു തന്നെ വിടപറയുകയാണ് എന്ന് അറിയിച്ചു. ഒരുപാട് താരങ്ങളോട് അപമര്യാദയായി പെരുമാറുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത ബ്രിജ് ഭൂഷനെതിരെ സമരങ്ങളുടെ വലിയ പരമ്പര തന്നെയുണ്ടായിരുന്നു. എല്ലാ സമരങ്ങളേയും വെല്ലുവിളിച്ചായിരുന്നു ബ്രിജ് ഭൂഷൻ്റെ പോക്ക്. ഒടുവിൽ താരങ്ങൾ ലഭിച്ച മെഡലുകളെല്ലാം ഗംഗയിലൊഴുക്കുമെന്നു വരെ ഭീഷണി മുഴക്കുകയും രാജ്യ വ്യാപകമായി പ്രതിഷേധത്തിന് പിന്തുണ ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് ബ്രിജ് ഭൂഷൺ രാജിവച്ചത്.
ബജ്റംഗ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട് എന്നിവരായിരുന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നത്. ബ്രിജ് ഭൂഷണിന്റെ അടുത്ത അനുയായികള്‍ക്ക് മത്സരിക്കാനുള്ള അവസരമില്ലാതിരുന്നതിനാല്‍ മകന്‍ പ്രതീക്, മരുമകന്‍ വിശാല്‍ സിങ് എന്നിവർക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അനുയായിയായ സഞ്ജയ് സിങ്ങിന് മത്സരിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫെഡറേഷനുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സഞ്ജയ് സിങ് പ്രഖ്യാപിച്ചിരുന്നു. ഡബ്ല്യുഎഫ്ഐയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ ജൂലൈയിലാണ് ആരംഭിച്ചത്. എന്നാല്‍ ഫെഡറേഷനെതിരായ കേസ് മൂലം തിരഞ്ഞെടുപ്പ് നീണ്ടുപോകുകയും ഡബ്ല്യുഎഫ്ഐയെ അന്താരാഷ്ട്ര ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
Brij Bhooshan’s close aide is elected as the new president of Wrestling Federation