തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വെമ്പായം വേറ്റിനാടുള്ള അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ചികിത്സ ആരംഭിച്ച് ഏതാനും ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. 2% ആണ് മരണനിരക്ക്.

More Stories from this section

family-dental
witywide