വിലക്കയറ്റം; മക്‌ഡൊണാള്‍ഡ്‌സിന് പിന്നാലെ ബര്‍ഗര്‍ കിങ് മെനുവില്‍ നിന്നും തക്കാളി അപ്രത്യക്ഷമായി

ന്യൂഡൽഹി: വില വൻതോതിൽ ഉയർന്നതിനെത്തുടർന്ന് ബർഗറിൽ നിന്നും റാപ്പിൽ നിന്നും തക്കാളിക്ക് താൽക്കാലിക അവധി നൽകി ബർഗർ കിങ്ങും. തക്കാളിക്ക് അവധി വേണമെന്നും വിഭവങ്ങളിൽ തക്കാളി ചേർക്കാൻ വിലവർധന മൂലം കഴിയുന്നില്ലെന്നും ചില ഔട്‌ലെറ്റുകളിൽ നോട്ടിസും വച്ചിട്ടുണ്ട്.

നേരത്തെ മക്ഡോണൾഡ്സും സബ്‌വേയും തക്കാളി ഒഴിവാക്കിയിരുന്നു. രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ തക്കാളി വില വർധന നിയന്ത്രിക്കുന്നതിനായി ഡിമാൻഡ് കുറയ്ക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് വൻകിട റസ്റ്ററന്റ് ശൃംഖലകൾ പറയുന്നത്.

പച്ചക്കറികളുടെ വിലക്കയറ്റം കാരണം മക്‌ഡൊണാൾഡ്‌സും സബ്‌വേ ഔട്ട്‌ലെറ്റുകളും കഴിഞ്ഞ മാസം ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ നിന്ന് തക്കാളി ഉപേക്ഷിച്ചിരുന്നു. ഡൽഹിയിൽ ഒരു കിലോ തക്കാളിയുടെ വില 170 മുതൽ 200 രൂപ വരെയാണ്. കനത്ത മഴയെ തുടർന്ന് വിതരണത്തിലുണ്ടായ തടസ്സങ്ങളാൽ വില വർദ്ധിച്ചു.

“മികച്ച ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് ബ്രാന്‍ഡ്‌സ് ഏഷ്യ ലിമിറ്റഡ് ഉയര്‍ന്ന ഗുണനിലവാരത്തില്‍ വിശ്വസിക്കുന്ന കമ്പനിയാണ്. തക്കാളിയുടെ വിലയിലും വിതരണത്തിലുമുണ്ടായ പ്രവചനാതീതമായ സാഹചര്യം കാരണം ഞങ്ങളുടെ ഉല്‍പ്പന്നത്തില്‍ തക്കാളിയെ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. തക്കാളി ഉടന്‍ തന്നെ ഞങ്ങളുടെ ഭക്ഷണങ്ങളില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ബര്‍ഗര്‍ കിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നിലവിലെ സാഹചര്യം മനസ്സിലാക്കണമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 

More Stories from this section

family-dental
witywide