കണ്ണൂര്‍ : കൂത്തുപറമ്പ് – തലശേരി റോഡില്‍ ആറാം മൈല്‍ മൈതാനപ്പള്ളിക്ക് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ബസ് ഇടിച്ച ഉടൻ ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നു എന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
പെട്ടെന്ന് തീ ആളി പടര്‍ന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയോടി. ഓട്ടോറിക്ഷയില്‍ ഇന്ധനമായി സിഎന്‍ജിയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നു പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല . തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല . ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്തത്.
രാത്രി വൈകി നടന്ന സംഭവമാണ്. മറ്റ് നടപടികള്‍ പുരോഗമിക്കുന്നു. ആളുകളെ തിരിച്ചറിയാന്‍ ഇനിയും സമയം എടുക്കും. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും എത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
Bus and Autorickshaw collide each other and 2 persons burned to death after auto got fire