കാലിഫോർണിയ: ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടിയിലെ ഹൈവേയിൽ ഹൈസ്‌കൂൾ ബാൻഡ് അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും ഫാർമിംഗ്‌ഡേൽ ഹൈസ്‌കൂളിൽ നിന്നുള്ള 40 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നതെന്ന് ഗവർണർ കാത്തി ഹോച്ചുൾ പത്രസമ്മേളനത്തിൽ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
“ബസ് 50 അടി താഴ്ചയിലേക്ക് വീണു,” മിസ്റ്റർ ഹോച്ചുൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മറ്റ് നിരവധി വിദ്യാർത്ഥികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ജിന പെല്ലറ്റിയർ (43), ബിയാട്രിസ് ഫെരാരി (77) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
മുൻവശത്തെ ടയർ തകരാറായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നിലവിൽ നടക്കുകയാണ്.
രക്ഷാപ്രവർത്തകരുടെ സഹായത്തോടെ 45 മിനിറ്റിനുള്ളിൽ വിദ്യാർത്ഥികളെ ബസിൽ നിന്ന് മാറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചെന്ന് ഗവർണർ കൂട്ടിച്ചേർത്തു.