നാസിയുമായി ബന്ധമുള്ള ഉക്രേനിയന്‍ സൈനികനെ ആദരിച്ച സംഭവം; കാനഡ പാര്‍ലമെന്റ് സ്പീക്കര്‍ രാജിവച്ചു

ഒട്ടാവ: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികള്‍ക്ക് വേണ്ടി പോരാടിയ ഉക്രേനിയന്‍ സൈനികനെ പരസ്യമായി ആദരിച്ച് ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച കാനഡയുടെ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റോട്ട രാജിവച്ചു. കഴിഞ്ഞയാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍, ആന്റണി റോട്ട തന്റെ ജില്ലയില്‍ നിന്നുള്ള പ്രായമായ ഉക്രേനിയന്‍ കുടിയേറ്റക്കാരനെ ഒരു ഹീറോയായി വാഴ്ത്തിയിരുന്നു. ഇത് വലിയ കൈയ്യടി നേടിയിരുന്നു. റോട്ടയുടെ ഇലക്ടറല്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള 98-കാരനായ യുക്രേനിയന്‍ കുടിയേറ്റക്കാരനായ യാരോസ്ലാവ് ഹുങ്കയെയാണ് റോട്ട ആദരിച്ചത്.

എന്നാല്‍ നാസിയുമായി ബന്ധമുള്ള സൈനിക വിഭാഗത്തില്‍ ഹുങ്ക വെറ്ററന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെട്ട സാഹചര്യത്തിലാണ് റോട്ട രാജി വെച്ചത്. ഹൌസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവച്ച വിവരം അംഗങ്ങളെ അറിയിക്കുന്നത് ഹൃയവേദനയോടെയാണെന്ന് റോട്ട പാര്‍ലമെന്ററി ഫ്‌ലോറില്‍ നിന്ന് നിയമനിര്‍മ്മാതാക്കളോട് പറഞ്ഞു. കാനഡയിലും ലോകമെമ്പാടുമുള്ള യഹൂദ സമൂഹങ്ങള്‍ക്കും താനുണ്ടാക്കിയ മാനക്കേടില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയമാംവിധം അസ്വസ്ഥമാക്കുന്നതുമാണെന്ന് ജൂത അഭിഭാഷക സംഘം പ്രതികരിച്ചു. കാനഡയിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ലിബറല്‍ നിയമനിര്‍മ്മാതാവായ റോട്ടയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഹുങ്കയെ പരിപാടിയിലേക്ക് ക്ഷണിച്ചതായി മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിട്ടും ഹുങ്കയെ ശരിയായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടതിന് പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ ട്രൂഡോ ഭരണകൂടത്തെ ആക്ഷേപിച്ചു.

More Stories from this section

family-dental
witywide