ന്യൂയോർക്ക്: കാനഡയിൽ ഇപ്പോഴും ആളിക്കത്തുന്ന കാട്ടുതീയിൽ നിന്നും ഉത്ഭവിക്കുന്ന പുക തിങ്കളാഴ്ച വടക്കുകിഴക്കൻ യുഎസിന്റെ ഒരു ഭാഗത്തെ മൂടുമെന്ന് റിപ്പോർട്ട്. ന്യൂയോർക്കിലെയും മസാച്യുസെറ്റ്സിലെയും നഗരങ്ങളിൽ പുകമറ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
“തിങ്കളാഴ്‌ച രാവിലെ സൂര്യോദയത്തോടെ ന്യൂയോർക്ക് നഗരത്തിലേക്ക് കാട്ടുതീ പുക ഉയരുമെന്ന് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു,” ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഞായറാഴ്ച നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു.
ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ അറിയിച്ചു.
“കാനഡയിലെ കാട്ടുതീ ന്യൂയോർക്കിൽ പുകച്ചുരുളുകൾ സൃഷ്ടിക്കുന്നത് തുടരുന്നു. ഉയർന്ന ഉയരത്തിലുള്ള പുക ഇന്ന് മുതൽ നാളെ വരെ സംസ്ഥാനത്ത് ദൃശ്യമായേക്കാം.”