കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു

അഞ്ചല്‍: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് അഞ്ചല്‍ മണ്ഡലം സെക്രട്ടറിയും അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോജ് (25) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഏഴരയോടെയോടെ അഞ്ചല്‍ കോളജ് ജങ്ഷനില്‍ വച്ചാണ് അപകടം നടന്നത്.

മനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്. മനോഹരന്‍ നായര്‍ – ലളിതമ്മ ദമ്പതികളുടെ ഏകമകനാണ് മനോജ്. മൃതദേഹം അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

More Stories from this section

family-dental
witywide