ചരക്കുകപ്പൽ മുങ്ങി; നാല് ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി

ഗ്രീസ്: ഗ്രീസിലെ ലെസ്ബോസ് ദ്വീപിനുസമീപം ചരക്കുകപ്പൽ മുങ്ങി. അപകടത്തിൽ നാല് ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കയിലെ കോമറോസിന്റെ ഉടസ്ഥതയിലുള്ള റാപ്റ്റർ എന്ന കപ്പലാണ് മുങ്ങിയത്.

ഈജിപ്തിലെ എൽ ദെഖെയ്‌ല തുറമുഖത്തു നിന്ന് ഉപ്പുകയറ്റി ഇസ്താംബുളിലേക്ക് യാത്ര തിരിച്ചതായിരുന്നു. ഇടയ്ക്ക് വെച്ച് കപ്പലിന് സാങ്കേതികതകരാർ സംഭവിച്ചു. അങ്ങനെയാണ് കപ്പൽ മുങ്ങിയത് എന്നാണ് റിപ്പോർട്ട്. തീരരക്ഷാസേനയ്ക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ലഭിച്ചത്. ജീവനക്കാരിൽ 8 പേർ ഈജിപ്തുകാരും 2 പേർ സിറിയക്കാരുമാണ്.

കൊടുങ്കാറ്റ് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വിലയ തോതിൽ രക്ഷാപ്രവർത്തനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ 7 മണിക്ക്, സാങ്കേതിക തകരാർ ഉണ്ടെന്ന് കപ്പലിൽ നിന്നും റിപ്പോർട്ട് ലഭിച്ചിരുന്നു. പിന്നീട് അധികം നേരം ആ സിഗ്നൽ ലഭിച്ചില്ല. ലെസ്ബോസിന് തെക്ക് പടിഞ്ഞാറ് 4 1/2 നോട്ടിക്കൽ മൈൽ വച്ച് കപ്പൽ അപ്രത്യക്ഷമാകുകയാണ് ചെയ്തത്. അപകടത്തിൽപെട്ട് കപ്പലിൽ നിന്നും ഒരു ഈജിപ്ഷ്യനെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് വക്താവ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് ഹെലികോപ്റ്റർ, എട്ട് വ്യാപാര കപ്പലുകൾ, ഒരു ഗ്രീക്ക് നേവി ഫ്രിഗേറ്റും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കടൽ ഇപ്പോഴും പ്രക്ഷുബ്ധമാണ്. ശക്തമായ കാറ്റാണ് ഇപ്പോൾ ഈ കാലാവസ്ഥയിൽ തെരച്ചിൽ വലിയ ബുദ്ധിമുട്ടായിരിക്കും. കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകൾക്ക് സംഭവം സ്ഥലത്ത് എത്താൻ സാധിച്ചില്ല. കാലാവസ്ഥ തന്നെയാണ് പ്രധാന വെല്ലുവിളി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കാൻ ഉദ്യാഗസ്ഥരർക്ക് അനുവാദമില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ആണ് ഇപ്പോൾ കാറ്റ് വീശുന്നത്. ദേശീയ കാലാവസ്ഥാ നീരീക്ഷകർ ആണ് ഇക്കാര്യം അറിയിച്ചത്.

More Stories from this section

family-dental
witywide