പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യവിഭാഗത്തിൽ സെക്ഷൻ ഓഫീസറാണ്.

മാതൃഭൂമി ദിനപത്രത്തിലെ ജനപ്രിയമായിരുന്ന ‘എക്സിക്കുട്ടൻ’ കാർട്ടൂൺ പംക്തി കൈകാര്യം ചെയ്തത് രജീന്ദ്രകുമാറായിരുന്നു. അദ്ദേഹത്തിന്റെ വരകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ മിനി. മക്കള്‍: മാളവിക, ഋഷിക

More Stories from this section

family-dental
witywide