
തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്. വിദ്യാർഥികാലം മുതൽ വരയെ ഒപ്പം കൂട്ടിയ സുകുമാറിന്റെ ആദ്യ കാർട്ടൂൺ 1950-ൽ വികടനിലാണ് പ്രസിദ്ധീകരിച്ചത്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി.
1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.