2022ല്‍ സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത് 2,957 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍

തിരുവനന്തപുരം: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്. 2022ലെ കണക്കുകള്‍ പ്രകാരം 2,957 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായത്. തട്ടിക്കൊണ്ടുപോയ കേസുകളുടെ എണ്ണം 2020-ല്‍ 307 ആയിരുന്നത് 2022-ല്‍ 403 ആയി വര്‍ധിച്ചു. ഇതില്‍ 292 പേര്‍ കുട്ടികളും 224 പേര്‍ പെണ്‍കുട്ടികളുമാണ്.

2020 നും 2022 നും ഇടയില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഭര്‍തൃവീട്ടില്‍ പീഡനത്തിനിരകയാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. സ്ത്രീത്വത്തെ അപമാനിച്ചതായി രജിസ്റ്റര്‍ ചെയ്തത് 4,940 കേസുകളാണ്. 2020ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 10,139 കേസുകളായിരുന്നുവെങ്കില്‍ 2022ല്‍ 15,213 ആയി. ഇതില്‍ 4,998 എണ്ണം ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരമായി ഉപദ്രവിച്ച സംഭവങ്ങളാണ്.

2022 ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് 481 പേരെ തട്ടിക്കൊണ്ടുപോയതായും അവരില്‍ 395 പേരെ 2022 അവസാനത്തോടെ കണ്ടെത്തുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ 5,269 കേസുകളും കൂടി ചേര്‍ത്ത് 2022 ല്‍ പൊലീസ് അന്വേഷിച്ച സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ കേസുകള്‍ 20,528 ആയിരുന്നു. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു, 6,792 എണ്ണത്തില്‍ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു.

More Stories from this section

family-dental
witywide