വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിന്ന് മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വീശുന്നതായി സൂചന. വത്തിക്കാനിൽ നടക്കുന്ന സിനഡിൽ സ്ത്രീകൾക്ക് ഭാഗിക പൗരോഹിത്യം നൽകുക എന്ന തീരുമനാനത്തിന് ധാരണയായതായി വിവരം.
വത്തിക്കാൻ കാര്യാലയത്തിലെ കർദ്ദിനാൾ മൈക്കിൾ സേർനി വത്തിക്കാൻ വക്താവ് പാബ്ലോ റൂഫിനിക്കൊപ്പം സിനഡാലിറ്റിയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താനവയിൽ സ്ത്രീകൾക്ക് ഭാഗിക പൗരോഹിത്യം നല്കുമെന്നതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇനി മുതൽ സ്ത്രീകളുടെ കൂടി ശബ്ദം ഉയർന്നു കേൾക്കുമെന്ന് അയർലൻഡിൽ നിന്നുള്ള സിസ്റ്റർ പെട്രീഷ്യ മറേ പറഞ്ഞു. സിനഡ് ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.
ഇപ്പോൾ തന്നെ കത്തോലിക്ക സഭയിൽപ്പെട്ട ചില വ്യക്തിസഭകളിൽ വിവാഹിതരായ പുരുഷൻമാർക്ക് ഡീക്കൻ പദവിയുണ്ട്. ഇതുപോലെ സഭയിൽ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകാമെന്നാണ് തീരുമാനം. കത്തോലിക്ക സഭയിലെ ഏഴ് കൂദാശകളിൽ, വൈദികരുടെ ആറ് കൂദാശ അവകാശങ്ങളിൽ നിന്ന്, മൂന്നെണ്ണം സ്ത്രീകൾക്ക് നൽകും. വിവാഹം, മാമോദിസ , രോഗിലേപനം എന്നിവയാണ് അത്. കുർബാന, കുമ്പസാരം, സ്ഥൈര്യലേപനം എന്നിവ നൽകാൻ സ്ത്രീക്ക് അവകാശമില്ല. പൗരോഹിത്യം എന്ന കൂദാശ മെത്രാൻ മാർക്ക് മാത്രമുള്ള അവകാശമാണ്.
നിലവിൽ എപ്പിസ്കോപ്പൽ സഭകളിൽ ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് സഭകൾ മാത്രമാണ് സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നത്.
സ്വവർഗ വിവാഹം ആശീർവദിക്കുന്നതു സംബന്ധിച്ചാണ് സിനഡ് ഇനി ചർച്ച നടത്തുക. . യാഥാസ്ഥിതിക പക്ഷത്തിന് ഏറ്റവും എതിർപ്പുള്ള കാര്യമാണെങ്കിലും ഈ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പോപ്പ് ഫ്രാൻസിസ് പരസ്യമായി പ്രഖ്യാപിച്ചു. LGBTQ സമൂഹത്തെ കൂടി ഉൾക്കൊള്ളാൻ സഭ തയാറാകണമെന്നാണ് മാർപാപ്പയുടെ നിലപാട്.
സിനഡ് നടക്കുന്നതിനിടെ സ്വവർഗ അനുരാഗികളുടെ അമേരിക്കൻ ഗ്രൂപ്പുമായി മാർപാപ്പ ചർച്ച നടത്തി. കർദിനാൾ സംഘവും അമേരിക്കൻ മെത്രാൻ സംഘവും വത്തിക്കാനിൽ കടക്കരുതെന്ന് പറഞ്ഞ സ്വവർഗാനുരാഗികളുടെ ഗ്രൂപ്പിനെ വത്തിക്കാനിൽ വിളിച്ചു വരുത്തിയായിരുന്നു മാർപാപ്പയുടെ ചർച്ച. ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡ് അടുത്ത വർഷവും തുടരുമെന്ന് മാർപാപ്പ അറിയിച്ചു.
Catholic synod may agree the partial priesthood of women