ന്യൂഡൽഹി; ഡീപ്‌ഫേക്കുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അത് നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമം കൊണ്ടുവരുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
ഡീപ്ഫേക്കുകൾ തിരിച്ചറിയൽ, കാര്യക്ഷമമായ റിപ്പോർട്ടിങ്, അവബോധം വളർത്തൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകൾക്ക് അവബോധം നൽകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഉടൻ തന്നെ നിയമത്തിൻ്റെ കരട് തയ്യാറാക്കും. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങൾ കൊണ്ടുവരുകയോ ചെയ്യുന്നത് പരിഗണനയിലുണ്ട്. ഡിസംബർ ആദ്യവാരം തന്നെ ഇതിന്റെ അടുത്ത ഘട്ടം നടപ്പിലാക്കും. തീരുമാനങ്ങളുടെ തുടർനടപടികളെക്കുറിച്ചും ഡ്രാഫ്റ്റ് റെഗുലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യും.
അടുത്തിടെയാണ് സെലിബ്രിറ്റികളുടെ ഡീപ്പ് ഫേക്കുകൾ വ്യാപകമായ പ്രചരിച്ചുതുടങ്ങിയത്. രശ്മിക മന്ദാനയുടെയും സാറ ടെൻഡുൽക്കറുടെയും ഡീപ്പ് ഫേക്കുകൾ വൈറലായിരുന്നു. രശ്മിക മന്ദാന ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
center govt plans law regulations against deep fakes