മെയ്തെയ് വിഭാഗത്തിൻ്റെ 9 സായുധ സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂഡൽഹി: മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിൻ്റെ 9 സായുധ സംഘടനകളെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, ഈ സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, ഇതിന്റെ സായുധ വിഭാഗം മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കണ്‍ഗ്ലൈപാക്, ഇതിന്റെ സായുധ സംഘം റെഡ് ആര്‍മി, കണ്‍ഗ്ലൈപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, റെഡ് ആര്‍മി എന്ന പേരില്‍ തന്നെ അറിയിപ്പെടുന്ന ഈ സംഘടനയുടെ സായുധ സംഘം, കണ്‍ഗ്ലൈപാക് യോല്‍ കാന്‍ ലുപ് (കെവൈകെഎല്‍), കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് കണ്‍ഗ്ലൈപാക് എന്നിവയാണ് നിരോധിച്ചത്.

മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിമാറ്റി മറ്റൊരു രാജ്യം സ്ഥാപിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നോട്ടിസില്‍ പറയുന്നു. ഈ സംഘടനകള്‍ ഇന്ത്യയുടെ പരാമാധികാരത്തേയും അഖണ്ഡതേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് നേര ആക്രമണം നടത്തുകയും അവരെ വധിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നു. അയല്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇവര്‍ സായുധ പരീശീലനം നടത്തുന്നുണ്ട്. മണിപ്പൂരിലെ സാധാരണക്കാരായ മനുഷ്യരേയും ഇവര്‍ ഇല്ലാതാക്കുന്നു എന്നും ആഭ്യന്തരമന്ത്രാലയം നോട്ടിസില്‍ വ്യക്തമാക്കി.

Centre bans 9 Meitei extremist groups for 5 years