കേരളത്തിന് 1404 കോടി; സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം

ന്യുഡല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുവര്‍ഷ-ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. അധിക നികുതി വിഹിതമായി 1404.50 കോടിയാണ് കേരളത്തിന് ലഭിക്കുക.

വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് യുപിക്കാണ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അധികമായി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

2024 ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിനുള്ള ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

More Stories from this section

family-dental
witywide