കര്‍ണാടകയില്‍ കൈപൊള്ളി; കാണാതായ LPG സബ്സിഡി പ്രത്യക്ഷപ്പെട്ടു

ന്യൂഡല്‍ഹി: വര്‍ഷത്തില്‍ 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് നല്‍കിവന്നിരുന്ന സബ് സിഡി കൊവിഡ് കാലത്ത് ഒരറിയി പ്പുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. 500 രൂപയുണ്ടായിരുന്ന സബ്സിഡി 200 രൂപയായി ഇനിയും ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പാചക വാതത്തിന് 200 രൂപ കുറച്ചു എന്നാണ് അറിയിപ്പു വന്നത്. യഥാര്‍ഥത്തില്‍ നിര്‍ത്തലാക്കിയ സബ്സിഡിയുടെ ഒരു ഭാഗം പുനസ്ഥാപിക്കുകയാണ് ചെയ്തത്. ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോള്‍ നല്‍കുന്ന തുക തന്നെ നല്‍കണം. 200 രൂപ സബ്സിഡിയായി ബാങ്കിലേക്ക് എത്തും. ഉജ്ജല പദ്ധതിയിലുള്ളവര്‍ക്ക് 400 രൂപ ലഭിക്കും.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് പാചകവാതക വിലവര്‍ധനയാണെന്ന് വിലയിരുത്തലുണ്ട്. ഇതാണ് ബിജെപിയെ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. വരാനിരിക്കുന്ന മിസോറം, ഛത്തീസ് ഗഡ്ഢ്, രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ . പോരാത്തതിന് കോണ്‍ഗ്രസ് ഇത് വലിയ പ്രചാരണ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാചകവാതക വില 500 രൂപയായി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പാചകവാതകവില നേരത്തെതന്നെ 500 രൂപയായി കുറച്ചിരുന്നു.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പ്, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമായ ഇന്ത്യ മുന്നണി ബിജെപിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി അത്ര ചെറുതല്ല. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ആദ്യയോഗത്തിനു ശേഷം ചിതറിപ്പോകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഒന്നും സംഭവിച്ചില്ല. മൂന്നാമത്തെ യോഗം ഉടന്‍ നടക്കും.

” ഇന്ത്യയുടെ രണ്ട് യോഗങ്ങളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ നടന്നത്. ഇതിനു പിന്നാലെ പാചകവാതക വില 200 രൂപ കുറഞ്ഞു. ഇതാണ് സംഖ്യത്തിന്റെ ശക്തി” മമത ബാനര്‍ജി പ്രതികരിച്ചു.

More Stories from this section

family-dental
witywide