സൗര പദ്ധതി; പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ചേരാനുള്ള സമയം നീട്ടി കെഎസ്ഇബി

തിരുവനന്തപുരം: സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി കെഎസ്ഇബി. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര. മുപ്പത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.

‘സൗര’യുടെ പ്രവര്‍ത്തനമികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആറു മാസം കൂടി സമയം അനുവദിച്ചിരിക്കുകയാണ് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണത്തിന് 2024 മാര്‍ച്ച് 23 വരെ സമയം നീട്ടിയതായും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഇ കിരണ്‍ പോര്‍ട്ടലിലൂടെ (https://ekiran.kseb.in) സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

https://www.facebook.com/ksebl/posts/739621001525362?ref=embed_post

More Stories from this section

family-dental
witywide