പുതുപ്പള്ളിയുടെ പുതിയ നായകനും മയാമിയിലേക്ക്: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ചാണ്ടി ഉമ്മനും

മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയിലെ പുതിയ നായകൻ ചാണ്ടി ഉമ്മൻ എം.എൽ.എയും സമ്മേളനത്തിൽ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ശേഷം ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിപാടി കൂടിയാണ് മയാമിയിലെ മാധ്യമ സമ്മേളനം. നവംബര്‍ 2,3,4 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ചാണ്ടി ഉമ്മന്റെ സാന്നിധ്യം ഉണ്ടാകും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് സംഘടന രംഗത്തേക്ക് ഉയര്‍ന്നുവന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍. ദില്ലിയിലെ പ്രമുഖ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബുരുദ്ധം നേടിയ ചാണ്ടി ഉമ്മന്‍ 2016 മുതല്‍ സുപ്രീംകോടതിയിലെ അഭിഭാഷകനുമായിരുന്നു. ഒപ്പം അമിറ്റി, വിവേകാനന്ദ സര്‍വ്വകലാശാലകളില്‍ അഡ്ജംഗ്റ്റ് ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെ രാഷ്ട്രീയത്തിനൊപ്പം നിയമം , അദ്ധ്യാപനം തുടങ്ങി നിരവധി മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കുന്ന ചാണ്ടി ഉമ്മന്‍ എത്തുന്നത് മയാമി സമ്മേളനത്തെ ആവേശമാക്കും എന്നതില്‍ സംശയമില്ല.

രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654