സാന്‍ഫ്രാന്‍സിസ്കോ: ജീവിതത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതു മുഴുവന്‍ ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ വിഖ്യാത ശത കോടീശ്വരന്‍ ചാള്‍സ് ഫ്രാന്‍സിസ് എന്ന ചക് ഫിനി അന്തരിച്ചു. 92 വയസ്സായിരുന്നു. ഐറിഷ് വംശജനായിരുന്നു. ന്യൂ ജഴ്സിയില്‍ സാധാരണ തൊഴിലാളി കുടുംബത്തിലാണ് ജനിച്ചത് . 1960 ല്‍ ആരംഭിച്ച ഡ്യൂട്ടി ഫ്രീ ഷോപ് ശൃംഖല ലോകം മുഴുവനുമുള്ള വിമാനത്താവളങ്ങളില്‍ ശാഖകളുള്ള വന്‍ വ്യവസായമായി മാറിയിരുന്നു.
പിന്നീട് അറ്റ്ലാൻ്റിക് ഫിലാന്ത്രോപിക്സ് എന്ന സന്നദ്ധ സംഘടന തുടങ്ങുകയും സമ്പാദിച്ചതെല്ലാം അതു വഴി ദാനം ചെയ്യുകയും ചെയ്തു. 83 ലക്ഷം യുഎസ് ഡോളര്‍ അദ്ദേഹം സംഭാവന നല്‍കിയെന്നാണ് വിവരം. ജീവിതത്തിൻ്റെ അവസാന ദശകങ്ങളില്‍ സമ്പാദിച്ചതെല്ലാം അദ്ദേഹം ദാനമായി നല്‍കി.
30 വര്‍ഷമായി അദ്ദേഹത്തിന് സ്വന്തം കാറോ വീടോ ഉണ്ടായിരുന്നില്ല. വാടക അപാര്‍ട്മെൻ്റിലാണ് ജീവിച്ചിരുന്നത്. വെറും 15 ഡോളര്‍ വിലയുള്ള വാച്ചും കെട്ടി പ്ലാസ്റ്റിക് സഞ്ചിയും തൂക്കി , ഇക്കോണമി ക്ലാസില്‍ മാത്രം യാത്ര ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ ജീവിതം ഒരു അല്‍ഭുതമായിരുന്നു.
വിദ്യാഭാസം, ആരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളില്‍ വിയറ്റ്നാം അടക്കം 5 രാജ്യങ്ങളില്‍ അദ്ദേഹത്തിൻ്റെ സഹായം എത്തിയിട്ടുണ്ട്. ഭാര്യ: ഹെല്‍ഗ.5 മക്കളും പേരക്കുട്ടികളുമുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിൻ്റേത്.
Charles Feeney, retail entrepreneur who gave everything to charity dies