ചേതന മാരൂ ബുക്കര്‍ അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേതന മാരൂവിന്റെ ‘വെസ്റ്റേണ്‍ ലേന്‍’ എന്ന നോവല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍. കെനിയയില്‍ ജനിച്ച് ലണ്ടനില്‍ താമസിക്കുന്ന ചേതനയുടെ ആദ്യനോവലാണിത്. ഗോപി എന്ന പതിനൊന്നുകാരിയെയും അവളുടെ കുടുംബത്തെയും ചുറ്റിപ്പറ്റി വികസിക്കുന്ന കഥയില്‍ മനുഷ്യമനസിന്റെ സങ്കീര്‍ണാവസ്ഥകള്‍ വിവരിക്കുന്നതായി ബുക്കര്‍ ജൂറി വിലയിരുത്തി.

സാറാ ബേണ്‍സ്റ്റെയിന്റെ ‘സ്റ്റഡി ഫോര്‍ ഒബീഡിയന്‍സ്’, ജോനാഥന്‍ എസ്‌കോഫ്രിയുടെ ‘ഇഫ് ഐ സര്‍വൈവ് യു’, പോള്‍ ഹാര്‍ഡിങ്ങിന്റെ ‘ദ അഥര്‍ ഈഡന്‍’, പോള്‍ ലിഞ്ചിന്റെ ‘പ്രൊപ്പെറ്റ് സോംഗ്’, പോള്‍ മുറേയുടെ ‘ദ ബീ സ്റ്റിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു കൃതികള്‍. 50,000 പൗണ്ടിന്റെ അവാര്‍ഡ് അവാര്‍ഡ് നവംബര്‍ 26ന് ലണ്ടനില്‍ പ്രഖ്യാപിക്കും.