മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി; ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പൊലീസ് ആസ്ഥാനത്ത് വന്ന കോളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചിനാണ് ഫോണ്‍ വിളിച്ചത്. കോളിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിളിച്ചത് ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തി.

എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്. ഭീഷണിപ്പെടുത്തിയതിന് പുറമേ കോളിലൂടെ അസഭ്യവര്‍ഷവും നടത്തി. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്.

More Stories from this section

family-dental
witywide