ബെയ്ജിംഗ് : കൊടും തണുപ്പില്‍ വലഞ്ഞ് ചൈന. തലസ്ഥാനമായ ബെയ്ജിംഗിലാണ് തണുപ്പ് ഏറ്റവും അധികം അനുഭവപ്പെടുന്നത്. 1951ലായിരുന്നു ചരിത്രത്തിലെ ഏററ്വും വലിയ ശൈത്യം ചൈന കണ്ടത്. ബീജിംഗില്‍ മഞ്ഞു കൊടുങ്കാറ്റ് മൂലം താപനില മൈനസിലേക്ക് താണു. ബീജിംഗിലെ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്.
ജനജീവിതം ദുസ്സഹമാക്കിയ 1951 ലെ ശൈത്യകാലത്തെ ഓര്‍മ്മപ്പെടുത്തി അന്നത്തെ റെക്കോര്‍ഡും തര്‍ത്താണ് ഇപ്പോള്‍ ചൈന തണുത്ത് വിറയ്ക്കുന്നത്. കഴിഞ്ഞയാഴ്ച മുതലാണ് ചൈനയുടെ വടക്ക്, വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ റെക്കോര്‍ഡ് തണുപ്പ് ഉയരുന്നത്.
ആര്‍ട്ടിക്കില്‍ നിന്ന് വരുന്ന തണുത്ത കാറ്റ് മൂലം വടക്ക്-കിഴക്കന്‍ ഭാഗങ്ങളിലെ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 40 സെല്‍ഷ്യസില്‍ താഴെയായി. ബീജിംഗിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബര്‍ 11 നും ഡിസംബര്‍ 24 നും ഇടയില്‍ 300 മണിക്കൂറിലധികം താപനില പൂജ്യത്തിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, തലസ്ഥാനത്ത് തുടര്‍ച്ചയായ ഒന്‍പത് ദിവസം മൈനസ് 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില രേഖപ്പെടുത്തിയെന്നാണ് ബിജിഗഗ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ഷൗവില്‍ വെള്ളച്ചാട്ടങ്ങള്‍ തണുത്തുറഞ്ഞു. ചൈനയിലെ പല സംസ്ഥാനങ്ങളെയും തണുപ്പ് ബാധിച്ചിരിക്കുകയാണ്. പലയിടത്തും സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നു. ഗതാഗതം തടസ്സപ്പെടുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു.
മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലും ബെയ്ജിംഗിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും വൈദ്യുത ചൂടാക്കല്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ജിയോസുവോ നഗരത്തിലെ താപവൈദ്യുതി ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. അലുമിനിയം മാനുഫാക്ചറിങ്ങില്‍ നിര്‍മ്മിച്ച പ്രവര്‍ത്തനരഹിതമായ തപീകരണ ബോയിലറുകളാണ് ജനങ്ങളുടെ പക്കലുള്ളത്. നിലവില്‍ ചൂടുവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.