ബെയ്ജിങ്: ഗല്‍വാന്‍ താഴ് വരയിലെ ചൈനയുടെ നുഴഞ്ഞുകയറ്റം വലിയ സംഘര്‍ഷമാണ് ഇന്ത്യക്കും ചൈനക്കും ഇടയില്‍ ഉണ്ടാക്കിയത്. കയ്യേറ്റ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പലതലങ്ങളിലായി നടന്ന ചര്‍ച്ചക്ക് ഒടുവിലാണ് ചൈന വഴങ്ങിയത്. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായാണ് മോദി- ഷി കൂടിക്കാഴ്ചക്ക് ശേഷം വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പുതിയ ഭൂപടം ഇറക്കി വീണ്ടും ചൈന പ്രകോപനം സൃഷ്ടിക്കുന്നത്.
2023ലെ പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ടാണ് ഇന്ത്യയെ ചൈന വെല്ലുവിളിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശും 1962 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത അക്സായി ചിന്‍ എന്നിവരുടെ ഉള്‍പ്പെടുത്തിയാണ് ചൈനയുടെ ഭൂപടം.
സര്‍വ്വേയിംഗ് ആന്റ് മാപ്പിംഗ് പബ്ളിസിറ്റി ഡേയുടെ ഭാഗമായി ചൈനീസ് പ്രകൃതി വിഭവ മന്ത്രാലയമാണ് മാപ്പ് പുറത്തിറക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ ചൈന ഭൂപടത്തിന്റെ വലിയൊരു ഭാഗവും മാപ്പില്‍ ചൈന ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ചൈന കടലില്‍ തായ് വാന്‍ അവകാശവാദം ഉന്നയിക്കുന്ന മേഖലയും മാപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭാഗമായുള്ള പ്രദേശങ്ങളുടെ പേര് കഴിഞ്ഞ ഏപ്രില്‍ 11ന് ചൈന മാറ്റിയിരുന്നു. നിരവധി ഗ്രാമങ്ങളും പര്‍വ്വതങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് രണ്ടുതവണ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കിയിരുന്നു.
ചൈനയുടെ ഇത്തരം നടപടികള്‍ ഇത് ആദ്യമായിട്ടല്ല എന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ നീക്കത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. സമാധാന നീക്കങ്ങള്‍ക്കിടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ചൈനയുടെ നീക്കമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
China includes Arunachal Pradesh, Aksai Chin in its new ‘standard map’