വേണ്ട, വേണ്ട ഇത് ഇവിടെ വേണ്ട; ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയുടെയും ഫിലിപ്പീന്‍സിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ ചൈന രംഗത്ത്. ചൈനയും ഫിലിപ്പീന്‍സും തമ്മില്‍ തര്‍ക്കം നടക്കുന്ന ഇടമായ ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയും ചെയ്തു.

ഈ മാസമാദ്യം ഐഎന്‍എസ് കദ്മത്തിന്റെ ഫിലിപ്പീന്‍സ് സന്ദര്‍ശന വേളയില്‍, ഫിലിപ്പൈന്‍ നാവികസേനയുടെ ഓഫ്ഷോര്‍ പട്രോളിംഗ് കപ്പലായ ബിആര്‍പി റാമോണ്‍ അല്‍കാരാസിനൊപ്പം ദക്ഷിണ ചൈനാ കടലില്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനയും ഫിലിപ്പീന്‍സും തമ്മിലുള്ള സമുദ്ര തര്‍ക്കം ബീജിംഗും മനിലയും തമ്മിലുള്ള വിഷയമാണെന്നും അതില്‍ ഇടപെടാന്‍ മൂന്നാമതൊരാള്‍ക്ക് അവകാശമില്ലെന്നും വ്യക്തമാക്കി കേണല്‍ വു ക്വിയാന്‍ രംഗത്തെത്തിയത്‌.

ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ഫിലിപ്പീന്‍സ് അവഗണിക്കുകയാണെന്നും ചൈനയുടെ ഭാഗമായ പ്രദേശങ്ങളിലേക്ക് ഫിലിപ്പീന്‍സ് നുഴഞ്ഞുകയറുകയാണെന്നുമാണ് ചൈനയുടെ വാദം.

More Stories from this section

family-dental
witywide