വത്തിക്കാന്‍ സിറ്റി: രണ്ടാം ലോക മഹായുധ കാലത്ത് നാസികള്‍ വധിച്ച ഒന്‍പതംഗ പോളിഷ് കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. 1944 ല്‍ നാസികള്‍ കൊന്ന ജോസഫ് – വിക്ടോറിയ ദമ്പതികളുടെ കുടംബമാണിത്.
പൂര്‍ണഗര്‍ഭിണിയായിരിക്കെയാണ് വിക്ടോറിയയ്ക്ക് വെടിയേറ്റത് . അവര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചെങ്കിലും കുഞ്ഞുമരിച്ചു. ഈ കുഞ്ഞ് ഉള്‍പ്പെടെ അഞ്ചു മക്കളും മതാപിതാക്കളോടൊപ്പം വാഴ്ത്തപ്പെട്ട പദവിയില്‍ എത്തി.ഒരു കുടുംബം ഒന്നാകെ വാഴ്ത്തപ്പെട്ട പദവിയില്‍ എത്തുന്നത് ആദ്യമായാണ്.
പ്രഖ്യാപനം കുടുംബം കൊല്ലപ്പെട്ട പോളണ്ടിനെ മര്‍ക്കോവയില്‍ ഞായറാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.