വാണിജ്യ പാചകവാതക വില വീണ്ടും കൂട്ടി, 19 കിലോ സിലിണ്ടറിന് 1842 രൂപ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില 102 രൂപ കൂടി വർധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 1842 രൂപയായി ഉയര്‍ന്നു. പുതിയ വില ഇന്നു മുതല്‍ നിലവിൽ വരും.

എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഇസ്രയേൽ – പലസ്തീൻ യുദ്ധം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാക്കി. ഇതു കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയതെന്നാണ് വിലയിരുത്തൽ. വില വര്‍ധന ഹോട്ടൽ വ്യവസായത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14 കിലോ സിലിണ്ടറിന് 910 രൂപയായി തന്നെ തുടരും. കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 200 രൂപ ഇളവുണ്ടായത്. ക്രൂഡ് ഓയിൽ വില വർധനവിന്റെ സാഹചര്യത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെയും വിലയിൽ വർധനവുണ്ടാകുമെന്നായിരുന്നു സൂചനകൾ. എന്നാൽ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വില വർധിപ്പിക്കാതെന്നാണ് വിലയിരുത്തല്‍.

commercial LPG cylinder rates hiked by Rs 102

More Stories from this section

family-dental
witywide